കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Thursday, December 31, 2009

പ്രകൃതിയും അമ്മയും സ്നേഹവും... (അനുബന്ധം)


നാമെല്ലാം എറ്റവും ആദ്യം അനുകരിച്ച പ്രകൃതിയിലെ ശബ്ദം കാക്കയുടെതാണല്ലോ. കാക്കക്കൊപ്പം കാ..കാ.. എന്നു വിളിച്ചു മത്സരിക്കാത്ത കുഞ്ഞുങ്ങളുണ്ടോ

പക്ഷികളിൽ റ്റവും ബുദ്ധിയുള്ളത് കാക്കക്കാണത്രേ. ഇത്തിറ്റി വെള്ളം നിറച്ച കുടത്തിൽ കല്ലു പെറുക്കിയിട്ട് ജലനിരപ്പുയർത്തി ദാഹം തീർക്കാൻ വേറെ തു പക്ഷിക്കാണ് സാധിക്കുക
കടിച്ചാൽ പൊട്ടാത്ത ഒരു കായ, തന്റെ ബുദ്ധിയുപയോഗിച്ച് തല്ലിപ്പൊളിച്ച് കഴിക്കുന്ന ഒരു ദൃശ്യം നമുക്ക് കാണാം


ഒരു കുഴലിന്റെ അടിയിൽ നിന്നും ഭക്ഷണം എടുക്കാൻ ഒരു കഷണം കമ്പ് ഉപയൊഗപ്പെടുത്തുന്നത് നോക്കൂ...



വീഡിയോ കടപ്പാട് : യൂട്യൂബ്
           മറ്റു പക്ഷികളെ അപേക്ഷിച്ച് കാക്കക്ക്, അതിന്റെ ശരീരത്തിന്റെ തൂക്കത്തിന്നനുപാതികമായി തലച്ചോറിന് തൂക്കം കൂടുതലാണത്രേ. കാര്യഗ്ഗ്രാഹ്യത്തിനും ഓർമ്മശക്തിക്കും വളരെ പ്രാപ്തമാണത്രേ കാക്കയുടെ തലച്ചോർ മറ്റു ജീവികളുടെ ശബ്ദം അനുകരിക്കാനും ഈ വിരുതന്മാർ മിടുക്കരാണ്


           ഇനി കളി വിട്ട് കാര്യത്തിലേക്ക്। നമ്മുടെ നാട്ടിൽ കാണുന്ന കാക്കക്ക് Corvus splendens എന്നാണ് ശാസ്ത്രീയ നാമം. സാധാരണ 350-400 ഗ്രാം വരെ തൂക്കം ഉള്ള ഇവയ്ക്ക് കറുപ്പും ചാരവും കലർന്ന നിറമാണ്. ആൺ കാക്കയെയും പെൺ കാക്കയെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയുക പ്രയാസം തന്നെ. ഒറ്റത്തവണ 4-5 മുട്ടകൾ വരെയിടും ഇവ; ഇളം നീലയും പച്ചയും കലർന്ന നിറത്തിൽ ചെറിയ തവിട്ട് വരകൾ ഉള്ളതാണ് കാക്കമുട്ടകൾ. 16-‍17 ദിവസങ്ങൾക്കുള്ളിൽ ഇവ വിരിയും; എതാണ്ട് നാലാഴ്ച്ച കൊണ്ട് കാക്കക്കുഞ്ഞുങ്ങൾ പറന്നു തുടങ്ങും. സ്വന്തം മുട്ടക്ക് അടയിരിക്കാനുള്ള മടികാരണം കുയിലുകൾ കാക്കക്കൂട്ടിൽ മുട്ടയിടാറുണ്ടത്രേ.

                  കാക്ക മിശ്രഭോജിയായ ഒരു പക്ഷിയാണ്. ധാന്യങ്ങൾ, ചെറിയ പഴങ്ങൾ, കീടങ്ങൾ, പ്രാണികൾ, ചെറു മത്സ്യങ്ങൾ പിന്നെ നമ്മുടെ ചുറ്റുപാടും കാണുന്ന പാഴ്വസ്തുക്കളും, ചവറും ഒക്കെ കാക്കയുടെ ഭക്ഷണം തന്നെ. നമ്മുടെ പരിസരവും ചുറ്റുപാടുകളും ശുചിയായി സൂക്ഷിക്കുന്നതിൽ കാക്ക വഹിക്കുന്ന പങ്ക്വളരെ വലുതാണ്.
                 മനുഷ്യരുമായി വളരെ അടുത്ത് സഹവസിക്കുന്നതാണ് കാക്കയുടെ സ്വഭാവം. ജനവാസമുള്ളിടത്തേ സാധാരണ കാക്കയെ കാണാനാവൂ. മനുഷ്യനെ തെല്ലും ഭയമില്ലാത്ത ഇവ, അവസരം കിട്ടിയാൽ മനുഷ്യനെ കൂട്ടത്തോടെ ആക്രമിക്കാനും മുതിരാറുണ്ട്. കാക്ക, കൈയ്യിൽ നിന്നു ഭക്ഷണം തട്ടിപ്പറിക്കാത്ത ആരെങ്കിലും നമ്മുടെ ഇടയിൽ ഉണ്ടോ?
                             കാക്കയുടെ ബുദ്ധിശക്തിയെക്കുറിച്ച് ഒന്നുകൂടി വ്യക്തമാകാൻ പത്തൊൻപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ചിന്തകനായ ഹെന്റി വാർഡ് ബീച്ചറുടെ വാക്കുകൾ ശ്രദ്ധിക്കൂ...
"If men had wings and bore black feathers, few of them would be clever enough to be crows"
Henry Ward Beecher

6 comments:

  1. ചേച്ച്യേ,
    കുട്ടികൾക്ക് കാണിച്ചുകൊടുക്കേണ്ട ചിത്രം.

    കാക്കയും കാറ്റും രണ്ടു വഴി ഉണ്ടെങ്കിലേ അകത്തു കടക്കുകയുള്ളൂ എന്ന് പണ്ടുള്ളവർ പറഞ്ഞിരുന്നു. കാക്കയെ മനസ്സിലാക്കിയിട്ടുതന്നെയാണ് അത്ര ഉറപ്പിച്ചു പറയുന്നത്.

    ReplyDelete
  2. ഉഷാമ്മേ, അപ്പോൾ അതാണ് ഈ പാട്ടിന്റെ ഗുട്ടൻസ് അല്ലേ...പിന്നെ ഈ കാക്കയെക്കുറിച്ച് ഇത്രേം ഒക്കെ പറഞ്ഞു തന്നത് വളരെ നന്നായി...കാക്കയുടെ ബുദ്ധിശക്തി തെളിയിക്കുന്ന വീഡിയോകൾ ഉഗ്രൻ തന്നെ...ഗംഭീരമായി തുടരൂ...അടുത്ത കിന്നാരത്തിനായി കാത്തിരിക്കുന്നു...സ്നേഹാശംസകൾ

    ReplyDelete
  3. ചേച്ചീ...

    ഈ പുത്തന്‍ വിദ്യ നന്നായിട്ടുണ്ട്...

    പുതുവത്സരാശംസകള്‍!!

    ReplyDelete
  4. kandu kakkayude budhisamarthyam.ellavareyum njan vilichu kaanichu.
    New year wishes

    ReplyDelete
  5. ഉഷച്ചേച്ചി, നല്ല വിവരണം. താങ്ക്സ്.

    താഴെ ഫ്ലാഷില്‍ ചെയ്ത ന്യൂ ഇയര്‍ വര്‍ക്ക്‌ നന്നായിട്ടുണ്ട്.

    ReplyDelete
  6. കൊള്ളാം കാക്ക പുരാണം..കാക്കയെ ദേശീയ പക്ഷിയാക്കണമായിരുന്നു :)

    ReplyDelete