ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന മൃഗമാണ് കുരങ്ങന്‍ . അതിന്റെ ഇനങ്ങളിലേ വ്യത്യാസമുള്ളൂ. ഏതാണ്ട് 250 ഇനത്തില്‍ പെട്ട കുരങ്ങന്മാരുണ്ടെന്നാണ് കണക്ക്. മനുഷ്യനുമായുള്ള രൂപസാദൃശ്യവും സ്വഭാവ സാദൃശ്യതയും, ഇവന്‍ മനുഷ്യന്റെ മുന്‍ഗാമിയാണെന്ന നിഗമനം ബലപ്പെടുത്തുന്നു. കുരങ്ങനില്‍ നിന്ന് ആള്‍ക്കുരങ്ങ്, പിന്നെ മനുഷ്യന്‍ എന്നാണല്ലോ അതിന്റെ കണക്ക്. പൊതുവേ സസ്യാഹാരികളായ ഇവയുടെ ആയുസ്സ് ഏതാണ്ട് നാല്‍പ്പത് വര്‍ഷം വരെയാണത്രേ. കായ്കനികളും, പക്ഷികളുടെ മുട്ടയും ചിലപ്പോള്‍ ചെറിയ പ്രാണികളും മറ്റു ചെറു ജീവികളും ഇവന്റെ ആഹാരമാകാറുണ്ട്. ഓരോ ഇനത്തിനനുസരിച്ച് നാലു മുതന്‍ എട്ട് മാസം വരെയാണ് കുരങ്ങിന്റെ ഗര്‍ഭകാലം. 120 ഗ്രാം മുതല്‍ 35 കിലോഗ്രാം വരെ ഇവന് തൂക്കം ഉണ്ടാവും. ഒരു പ്രസവത്തില്‍ സാധാരണ ഒരു കുഞ്ഞ് മാത്രമേ ഉണ്ടാവൂ. കൊടും കാടുകളില്‍ മുതല്‍ മനുഷ്യന്റെ തിരക്കേറിയ ആവാസകേന്ദ്രങ്ങളില്‍ വരെ ഇവയെ കണ്ടു വരുന്നു. ആള്‍ക്കുരങ്ങിനെയും ചിമ്പന്‍സിക്ക്ക്കളേയും സാധാരണ കുരങ്ങന്റെ ഗണത്തില്‍ പെടുത്തിയിട്ടില്ല.
ചരിത്രാതീത കാലം മുതല്‍ക്കു തന്നെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് വാനരന്‍ . ഭാരതീയ കഥകളിലും പുരാണങ്ങളിലും മാത്രമല്ല ജപ്പാന്‍, ചൈന തുടങ്ങി ബുദ്ധമതത്തിന്റെ സ്വാധീനമുള്ള സ്ഥലങ്ങളിലും വാനരന് പ്രധാനപ്പെട്ട സ്ഥാനം തന്നെയാണ്. ഭാരത്തില്‍ ഭഗവാന്‍ ഹനുമാനായും ചൈനയിലും ജപ്പാനിലും മറ്റും ശ്രീബുദ്ധന്റെ മുന്‍ അവതാരമായും വാനരനെ വിശേഷിപ്പിക്കുന്നുണ്ട്.
മനുഷ്യനുമായുള്ള രൂപ – സ്വഭാവ സാദൃശ്യം വളരെ രസകരമാണ്. മനുഷ്യനെപ്പോലെ മുഖത്തെ പേശികള്‍ ചലിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വ്വം മൃഗമാണ് കുരങ്ങന്‍ . കുരങ്ങന്മാര്‍ വാഴപ്പഴം തിന്നുന്നത് കണ്ടിട്ടില്ലേ.... മനുഷ്യനെപ്പോലെ, അതിന്റെ തൊലി കളഞ്ഞ്, വളരെ ആസ്വദിച്ച്.....
മധ്യ – ദക്ഷിണ അമേരിക്കയില്‍ കണ്ടുവരുന്ന ഹൌളര്‍ മങ്കികളാണ് കരയിലെ ജീവികളില്‍ ഏറ്റവും ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുന്നത്.. അതിന്റെ ശബ്ദം ഏതാണ്ട് പത്ത് മൈല്‍ അകലെവരെ കേള്‍ക്കാമത്രേ.
ഇനി നമുക്ക് ഇവനെയൊന്ന് വരയ്ക്കാന്‍ പഠിച്ചാലോ...
നമ്മുടെ തെരുവില്‍ അഭ്യാസം കാണിക്കുന്ന ഈ മിടുക്കനെ ഒന്നു കണ്ടുനോക്കൂ.....