ഇംഗ്ലീഷില്‍ sparrow എന്നു വിളിക്കുന്ന കുരുവികള്‍ ലോകത്തെമ്പാടും കണ്ടുവരുന്നു. ഒരുപാട് ഇനം കുരുവികള്‍ ഉണ്ട്. എന്നാലും, പൊതുവില്‍ അവയെപ്പറ്റിയുള്ള കുറച്ചു കാര്യങ്ങള്‍ പറയാം.
ഏതാണ്ട് 10 മുതല്‍ 20 വരെ സെന്റീമീറ്റര്‍ നീളവും 30 ഗ്രാമോളം ഭാരവും ആണ് സാധാരണ കുരുവികള്‍ക്ക് ഉള്ളത്. 4 – 5 വര്‍ഷം വരെ ആയുസ്സുള്ള കുരുവികള്‍ ഉണ്ട്. സാധാരണ മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. കൊടും കാടുകളിലും മരുഭൂമികളിലും ഇവയെ കാണാറില്ല. ചെറുധാന്യങ്ങളും കീടങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം. 30 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇവ പറക്കും, അത്യാവശ്യം വന്നാല്‍ ഒന്ന് നീന്തിരക്ഷപ്പെടാനും ഇവയ്ക്ക് കഴിയും.
ആണ്‍കുരുവിയാണ് കൂടുകെട്ടാന്‍ തുടക്കമിടുന്നത്. കൂടികൂട്ടി ഇണയെ ആകര്‍ഷിച്ച് അവര്‍ ഒരു കൊചു കുടുംബം ഉണ്ടാക്കും. ഒരു തവണ ഏതാണ്ട് രണ്ട് - മൂന്ന് മുട്ടകള്‍ വരെ ഇടും. ആണ്‍ കുരുവിയും പെണ്‍കുരുവിയും മാറിമാറി അടയിരുന്ന് 10-15 ദിവസം കൊണ്ട് മുട്ട വിരിയിക്കും. ഏതാണ്ട് രണ്ടാഴ്ച പ്രായമാകുന്നതോടെ കുഞ്ഞ് കുരുവികള്‍ തനിയെ പറന്ന് തുടങ്ങും.
മനുഷ്യന്‍ വേട്ടയാടലിലൂടെ ആഹാരം തേടിയിരുന്നത് കുറച്ച് കൃഷിയിലേയ്ക്ക് ശ്രദ്ധിച്ചുതുടങ്ങിയത് മുതല്‍ കുരുവികള്‍ മനുഷ്യനൊപ്പം കൂടി - ഏതാണ്ട് 10000 വര്‍ഷം മുന്‍പ് തന്നെ. കൃഷിയിടങ്ങളും ഉദ്യാനങ്ങളും ഒക്കെയാണല്ലോ ഇവയുടെ പ്രധാന ഭക്ഷണസ്ത്രോതസുകള്‍. ഇന്ന് വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷി വര്‍ഗ്ഗമാണ് കുരുവികള്‍.
ഇനി നമുക്ക് കുറച്ച് കുരുവികളേ കാണാം..
ഇനി ഈ സുന്ദരിയുടെ ഒരു പാട്ട് കേള്‍ക്കാം