
വളരെയധികം ഓക്സിജൻ ഉത്പാദിപ്പിക്കുന്ന മരമാണ് ആൽമരം. നമ്മുടെ നാട്ടിൽ വഴിവക്കിലൊക്കെ കാണുന്ന വളരെ പഴക്കം ചെന്ന ആൽമരങ്ങളുടെ ചുവടുകൾ സഞ്ചാരികൾക്ക് എന്നും വിശ്രമ സ്ഥലമായിരുന്നു. ആൽമരത്തിന്റെ ചുറ്റിലും നടക്കുന്നതും ആൽച്ചുവട്ടിൽ വിശ്രമുക്കുന്നതു പോലും ആരോഗ്യത്തിന് വളരെ നല്ലതും ഊർജ്ജദായകവും ആണ്. ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ ആലയം ആണ് ആൽമരം എന്ന് സങ്കൽപ്പിച്ചു കൊണ്ട്, ആൽമരം പ്രദക്ഷിണം വയ്ക്കുമ്പോൾ ചൊല്ലുന്ന മന്ത്രം കുഞ്ഞുങ്ങൾക്ക് അറിയില്ലേ…
“മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണുരൂപായ
അഗ്രതോ ശിവരൂപായ
വൃക്ഷരാജായതേ നമ:”
വൃക്ഷരാജാവായ ആൽമരത്തിന്റെ മൂലസ്ഥാനത്തിൽ ബ്രഹ്മാവും, മദ്ധ്യത്തിൽ മഹാവിഷ്ണുവും അഗ്രത്തിൽ പരമശിവനും സാന്നിദ്ധ്യമുണ്ടത്രേ. ഭഗവത്ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നു “…. വൃക്ഷങ്ങളിൽ ഞാൻ ആൽമരമാണ്…”
ശ്രീബുദ്ധന് ജ്ഞാനയോഗം ഉണ്ടായതും അരയാലിന്റെ ചുവട്ടിൽ വച്ചാണല്ലോ. സന്ന്യാസിമാർ തമസ്സ് ചെയ്യാൻ സ്ഥലം കണ്ടെത്തിയിരുന്നതും ആൽമരച്ചുവട്ടിൽ തന്നെ. ഇതെല്ലാം, അവിടെ ഓസ്കിജന്റെ അളവ് മറ്റു മരങ്ങളിൽ നിന്നുള്ളതിനേക്കാൾ അധികമാണെന്നതിന്റെ തെളിവുകളാണ്.
ലോകത്തെ ഏറ്റവും വലിയ ആൽമരം കൊൽക്കത്തയിലെ ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിലാണ് ഉള്ളത്. 250 വർഷത്തിലധികം പ്രായമുള്ള, ഒന്നര ഹെക്ടർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഈ മരം ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. ഇതൊന്ന് കണ്ടുനോക്കൂ...
നമുക്ക് ഒരു ആൽ മരം വരയ്ക്കാൻ ശ്രമിച്ചാലോ….