കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Sunday, January 1, 2012

വവ്വാലുകൾ....

       ലോകത്താകമാനം ഏതാണ്ട് 1100-ലധികം ഇനത്തിൽ പെട്ട വാവലുകൾ ഉണ്ട്. വാവലുകൾ (വവ്വാലുകൾ) പറക്കാൻ കഴിവുള്ള ഏക സസ്തനിയാണ് (സസ്തനി – mammal – കുഞ്ഞുങ്ങളെ പ്രസവിക്കുകയും മുലയൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി). ശരീരത്തിന് കാഴ്ച്ചയിൽ കുറുക്കനുമായുള്ള സാമ്യം കാരണം പറക്കുന്ന കുറുക്കൻ എന്നും പറയാറുണ്ട്. വാവലുകൾ വലിയ കൂട്ടമായിട്ടാണ് വസിക്കുന്നത്. പലപ്പോഴും വൻ മരങ്ങളിലും ആളൊഴിഞ്ഞ പഴയ കെട്ടിടങ്ങളിലും ഗുഹകളിലും പാലങ്ങക്കൾക്കടിയിലും മറ്റ് നിഗൂഢസ്ഥലങ്ങളല്ലും വസിക്കുന്ന വാവലുകളെക്കുറിച്ച് ചോര കുടിക്കുന്ന വില്ലന്റെ പ്രതിഛായയാണ് ഉള്ളത്. വടക്കൻ - തെക്കൻ അമേരിക്കയിൽ രക്തം പ്രധാന ആഹാരമായ വവ്വാകുകൾ ഉണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയും മനുഷ്യന്റെ തന്നെയും ചോര ഇവൻ കുടിക്കാറുണ്ട്. നമ്മുടെ നാട്ടിൽ ഇവനില്ലാത്ത ഭാഗ്യം തന്നെ. സാധാരണ ഒരു വവ്വാൽ ഒരു വർഷത്തിൽ ഒരു കുഞ്ഞിനെ മാത്രമേ പ്രസവിക്കുകയുള്ളൂ. ഒരു അമ്മ വാവലിന് നൂറുകണക്കിന് വാവലുകൾക്കിടയിൽ നിന്ന് തന്റെ കുഞ്ഞിനെ, അതിന്റെ ഗന്ധവും ശബ്ദവും വഴി കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും. ഘ്രാണശക്തിയിൽ വളരെ മിടുക്കനാണ് വാവൽ. നിലത്തുകൂടി പോകുന്ന ഒരു ചെറിയ വണ്ടിന്റെ കാൽപ്പെരുമാറ്റം പോലും ആറടി അകലത്തു നിന്ന് ഇവന് വ്യക്തമായി കേൾക്കാനാവും. പല സസ്യങ്ങളുടെയും പരാഗണത്തിന് സഹായിക്കുന്നത് വാവലാണ്. Flying fox എന്നറിയപ്പെടുന്ന ഇൻഡോണേഷ്യൻ വവ്വാലുകൾക്ക് അതിന്റെ ചിറകുകൾ വിരിച്ചു പിടിക്കുമ്പോൾ ആറടിയിലധികം വലിപ്പമുണ്ടാവും.
എന്നാൽ ഏറ്റവും സാധാരണമായി കാണാൻ കഴിയുന്ന വവ്വാൽ ഇനങ്ങൾ നമ്മുടെ കൈകൾക്കുള്ളിൽ ഒതുങ്ങുന്നവയാണ്. തായ്‌ലന്റിലെ bumblebee എന്നയിനം വവ്വാലുകൾ ലോകത്തെ തന്നെ ഏറ്റവും ചെറിയ സസ്തനികളാണ്. തണുപ്പ് പ്രദേശങ്ങളിലെ ചിലയിനം വവ്വാലുകൾ മഞ്ഞുകാലത്ത് ചൂടുള്ള മറ്റ് പ്രദേശങ്ങളിലേയ്ക്ക് ചേക്കേറുമ്പോൾ ചിലയിനം വവ്വാലുകൾ നീണ്ട ഉറക്കത്തിലേയ്ക്ക് കടക്കും (hibernation). ഈയസരത്തിൽ അവർ തങ്ങളുടെ ഹൃദയമിടിപ്പ് കുറച്ചുകുറച്ചു കൊണ്ട് മിനിട്ടിൽ 20 തവണ വരെ എത്തിക്കുകയും ഏതാണ്ട് 48 മിനിട്ട് വരെ ശ്വാസം പിടിച്ചു നിർത്താനും ഇവർക്ക് കഴിയുമത്രേ. സാധാരണ അവസ്ഥയിൽ മിനിട്ടിൽ 1000 തവണവരെ ഹൃദയമിടിപ്പുള്ളവനാണ് ഇങ്ങനെയെന്ന് ഓർക്കണം. ഹോണ്ടുറാസിൽ കാണുന്ന മഞ്ഞ മൂക്കും ചുണ്ടുമുള്ള വെളുപ്പൻ വവ്വാലാണത്രേ ഇവന്മാരിൽ സുന്ദരൻ.
പ്രധാനമായി ചെറുപ്രാണികളും കീടങ്ങളും ചെറു പക്ഷികളും പിന്നെ കായ്കനികളും തേനുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം.



ശബ്ദതരംഗങ്ങളുടെ സഹായത്തോടെ ഇരതേടുകയും ജലം കണ്ടെത്തുകയും ചെയ്യുന്ന ഇവന്റെ വിരുത് കാണാം…
വവ്വാലും കാക്കയും തമ്മിലുള്ള ഒരു ശണ്ഠ കാണണ്ടേ…
ഇനി ഇവരെ ഒന്ന് വരയ്ക്കാൻ പഠിച്ചാലോ…