ക്രിസ്തുവർഷം 1306 മുതൽ 1329 വരെ സ്കോട്ട്ലന്റ് ഭരിച്ചിരുന്ന റോബർട്ട് ഒന്നാമനാണ് ‘റോബർട്ട് ദ് ബ്രൂസ്’(Robert the Bruce) എന്ന് അറിയപ്പെട്ടിരുന്നത്. സ്കോട്ട്ലാന്റ് ഭരിച്ചിരുന്ന രാജാക്കന്മാരിൽ പ്രമുഖനും, ഇംഗ്ലണ്ടിൽ നിന്നും സ്കോട്ട്ലന്റിന്
സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ പ്രധാന
പങ്കു വഹിക്കുകയും ചെയ്തു റോബർട്ട് ഒന്നാമൻ. ഇന്നും
സ്കോട്ട്ലന്റിന്റെ ആരാധനപുരുഷന്മാരിൽ പ്രധാനിയാണ് റോബർട്ട് ഒന്നാമൻ.
റോബർട്ടിന്റെ ജീവിതത്തെക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ പറഞ്ഞുകേൾക്കുന്നുണ്ട്. റോബർട്ട് ഡി ബ്രൂസിന്റെയും (Robert De Bruce) മർജോറിയുടെയും പുത്രനായാണ് ഇദ്ദേഹത്തിന്റെ ജനനം. കാറിക്ക് പ്രവിശ്യയിലെ ഭരണാധികാരിയുടെ മകളായിരുന്നു
മർജോറി. റോബർട്ട് ഡി ബ്രൂസിൽ ആകൃഷ്ടയായ മർജോറി, തന്നെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നതുവരെ
റോബർട്ടിനെ
തടവിൽ
പാർപ്പിച്ചുവത്രേ. തുറന്ന് അദ്ദേഹം കാറിക്ക് പ്രവിശ്യയുടെ ഭരണാധികാരിയായി
(Earl of Carrick). അദ്ദേഹം 1306 മുതൽ 1329 വരെ സ്കോട്ട്ലാന്റ്
ഭരിച്ചിരുന്നു. തുടർന്ന് നിരവധി യുദ്ധങ്ങളിൽ പരാജയപ്പെട്ട ശേഷം
ഇംഗ്ലണ്ടിൽ
നിന്നും സ്വാതന്ത്ര്യം നേടി. മരണാനന്തരം അദ്ദേഹത്തിന്റെ ഹൃദയം മെ്രോസ് അബ്ബിയിലും മറ്റുശരീരഭാഗങ്ങൾ ഡൺഫേംലൈൻ അബിയിലുമാണത്രേ അടക്കം
ചെയ്തത്.