കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Sunday, March 3, 2013

ഉറുമ്പ്

നാം നമുക്ക് ചുറ്റിലും ഏറ്റവുമധികം കാണുന്ന ഒരു ജീവിയാണ് ഉറുമ്പ്.  പല വർണ്ണത്തിലും രൂപത്തിലും ഉള്ള അനേകം തരം ഉറുമ്പുകളെ നമ്മുടെ വീട്ടുമുറ്റത്തു തന്നെ കാണാം. ആറുകാലുള്ള ഇവന്‍ തന്റെ ശരീരഭാരത്തിന്റെ 20 ഇരട്ടിവരെ തലയില്‍ ചുമന്നുകൊണ്ട് അതിവേഗത്തില്‍ സഞ്ചരിക്കും. 45 - 60 ദിവസമാണ് ശരാശരി ഉറുമ്പിന്റ്റെ ജീവിതകാലം. ലോകത്ത് പതിനായിരത്തോളം ഇനത്തിലുള്ള ഉറുമ്പുകളുണ്ട്. വളരെ വ്യവസ്താപിതമായ രീതിയില്‍ കോളനികളായാണ് ഉറുമ്പുകള്‍ ജീവിക്കുന്നത്. മുട്ടയിടുന്ന റാണി ഉറുമ്പാണ് നേതാവ്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും കൂട് സൂക്ഷിക്കുന്നതും ഇര തേടുന്നതും ശത്രുക്കളെ തുരത്തുന്നതും ഒക്കെ പണിക്കാരായ ഉറുമ്പുകളാണ്. എല്ലാപേര്‍ക്കും അവരവരുടേതായ ജോലികള്‍ ഉണ്ട്. പണിക്കാല്‍, അടിമകള്‍, പട്ടാളക്കാര്‍ എന്നിങ്ങനെ. വളരെ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇവരില്‍ ഒരാള്‍ ആഹാരസാധനം കണ്ടാല്‍ മതി, ഉടനെ മറ്റുള്ളവരെ അറിയിക്കുകയും വഴികാട്ടാനായി ചില സ്രവങ്ങള്‍ പൊഴിക്കുകയും ചെയ്യും. 2 മുതല്‍ 7 മില്ലിമീറ്റര്‍ വരെ ഉറുമ്പ് ഉയരം വയ്ക്കും. ഉറുമ്പുകള്‍ക്ക് വയറിന് രണ്ട് അറകള്‍ ഉണ്ട്; ഒന്ന് സ്വന്തം ഭക്ഷണത്തിനും മറ്റൊന്ന് കൂട്ടുകാര്‍ക്കുള്ള ഭക്ഷണത്തിനും. റാണി ഉറുമ്പുകള്‍ക്ക് ജനിക്കുമ്പോള്‍ തന്നെ ചിറകുകള്‍ ഉണ്ടാവും, അവ പറന്നു പോയി പുതിയ കോളനികള്‍ സ്ഥാപിക്കുമ്പോഴേക്കും ചിറകുകള്‍ പൊഴിയുന്നു. 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭൂമിയില്‍ ഉണ്ടായവരാണത്രേ ഉറുമ്പുകള്‍.... പറഞ്ഞു വന്നാല്‍ നമ്മെ അസൂയപ്പെടുത്തുന്ന അടുക്കും ചിട്ടയും ഒത്തൊരുമയും അച്ചടക്കവും എല്ലാം ഉറുമ്പുകള്‍ക്കുണ്ട്...

ബുദ്ധിമാന്മാരായ ഉറുമ്പുകള്‍ ഒരു ജീവന്‍ രക്ഷാ ബോട്ട് നിര്‍മ്മിക്കുന്നത് നോക്കൂ (കടപ്പാട് : ബി ബി സി)
ഇനി നമുക്ക് ഉറുമ്പിന്റെ കൂടിനുള്ളില്‍ ഒന്നു കയറി നോക്കിയാലോ...
ഈ വിദ്വാനെ ഒന്നു വരക്കാനും കൂടി പഠിക്കണ്ടേ?