കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Friday, November 2, 2012

ചിലന്തിലോകത്താകെ ഏതാണ്ട് 40000 ഇനം ചിലന്തിക ഉണ്ടെന്നാണ് അനുമാനം.  അന്റാട്ടിക്ക ഒഴികയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ചിലന്തിയെ കാണാം.  വളരെ കുറച്ച് ചിലന്തിക മാത്രമാണ്  വിഷമുള്ളത്.  എന്നാലും ചിലന്തി കടിച്ചുള്ള മരണം അത്യപൂവ്വമാണ്.  ചിലന്തിയെക്കുറിച്ചുള്ള പേടിയ്ക്ക് arachnophobia എന്ന് പറയും. ഒരടിയോളം നീളമുള്ള കാലുകളുള്ള  Tarantulas എന്നയിനം  ചിലന്തിക  ചെറു പക്ഷിക, എലിക മുതലായവയെ ആഹാരമാക്കാറുണ്ടത്രേ. ഇവയുടെ കാലുകളിലെ രോമങ്ങക്ക് പറന്നു പോകുന്ന പ്രാണികളുടെ ചലനങ്ങ ഗ്രഹിക്കനുള്ള കഴിവുണ്ട്. ചിലന്തികളുടെ ആയുസ്സിനെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നുമില്ല.   അനുകൂല ചുറ്റുപാടി അനേക വഷങ്ങ ഇവ ജീവിക്കുമത്രേ.  ചൈനയി മാംഗ്-സു രാജവംശത്തിന്റെ കാലത്ത് തൊട്ട് വിശുദ്ധ ചിലന്തിക എന്ന് കരുതി ഇപ്പോഴും പരിപാലിച്ചു വരുന്ന ചിലന്തികക്ക് ഏതാണ്ട് 2800 വഷത്തെ ആയുസ്സുണ്ടത്രേ.  അന്തരീക്ഷമദ്ദത്തിന്റെ വ്യതിയാനങ്ങ  വളരെയേറെ അതിജീവിക്കാ കഴിയുന്ന ജീവിയാണ് ചിലന്തി.  ഇതുവരെ കണ്ടുപിടിക്കപ്പെട്ടവയി ഏറ്റവും വലിയ ചിലന്തിയ്ക്ക് 8 അടി നീളമുള്ള കാലുകളും 530 പൗണ്ട് (240 കിലോഗ്രാം) തൂക്കവുമുണ്ട്.  ഇണചേന്നയുടനെ തന്നെ ചില പെ ചിലന്തിക ഇണയെ കൊന്നു കളയുമത്രേ.  ഒറ്റത്തവണ ചിലന്തി 2000 മുട്ടക വരെ ഇടാറുണ്ട്. 
1970കളി സ്കൈലാബ് എന്ന ബഹിരാകാശ വാഹനത്തി ഗുരുത്വാകഷണമില്ലാത്ത അവസ്ഥയി അവ വലനെയ്യുന്നത് പഠിക്കാ പരീക്ഷണാത്ഥം ചിലന്തികളെ ബഹിരാകാശത്തേയ്ക്ക് അയച്ചു.  സംഗതി വിജയിക്കുകയും ചെയ്തു.  ഗുരുത്വാകഷണമില്ലാത്ത അവസ്ഥയിലും അവ വല നെയ്തു.  അതിന്റെ തുല്യ തൂക്കത്തിലും അളവിലുമുള്ള ഉരുക്ക് കമ്പിയെക്കാ ബലമുള്ളതാണ് ചിലന്തി വല. 

റോബർട്ട് ദ് ബ്രൂസ്ക്രിസ്തുവഷം 1306 മുത 1329 വരെ സ്കോട്ട്‌ലന്റ് ഭരിച്ചിരുന്ന റോബട്ട് ഒന്നാമനാണ് റോബട്ട് ദ് ബ്രൂസ്(Robert the Bruce) എന്ന് അറിയപ്പെട്ടിരുന്നത്.  സ്കോട്ട്‌ലാന്റ് ഭരിച്ചിരുന്ന രാജാക്കന്മാരി പ്രമുഖനും, ഇംഗ്ലണ്ടി നിന്നും സ്കോട്ട്‌ലന്റിന് സ്വാതന്ത്ര്യം നേടിയെടുക്കുന്നതി  പ്രധാന പങ്കു വഹിക്കുകയും ചെയ്തു റോബട്ട് ഒന്നാമ.  ഇന്നും സ്കോട്ട്‌ലന്റിന്റെ ആരാധനപുരുഷന്മാരി പ്രധാനിയാണ് റോബട്ട് ഒന്നാമ.
            റോബട്ടിന്റെ ജീവിതത്തെക്കുറിച്ച് രസകരമായ ചില കാര്യങ്ങ പറഞ്ഞുകേക്കുന്നുണ്ട്.  റോബട്ട് ഡി ബ്രൂസിന്റെയും (Robert De Bruce) മജോറിയുടെയും  പുത്രനായാണ് ഇദ്ദേഹത്തിന്റെ ജനനം.  കാറിക്ക് പ്രവിശ്യയിലെ ഭരണാധികാരിയുടെ മകളായിരുന്നു മജോറി.  റോബട്ട് ഡി ബ്രൂസി ആകൃഷ്ടയായ മജോറി, തന്നെ വിവാഹം കഴിക്കാ സമ്മതിക്കുന്നതുവരെ റോബട്ടിനെ തടവി പാപ്പിച്ചുവത്രേ.  തുറന്ന് അദ്ദേഹം കാറിക്ക് പ്രവിശ്യയുടെ ഭരണാധികാരിയായി (Earl of Carrick).  അദ്ദേഹം 1306 മുത 1329 വരെ സ്കോട്ട്‌ലാന്റ് ഭരിച്ചിരുന്നു.  തുടന്ന് നിരവധി യുദ്ധങ്ങളി പരാജയപ്പെട്ട ശേഷം ഇംഗ്ലണ്ടി നിന്നും സ്വാതന്ത്ര്യം നേടി.  മരണാനന്തരം  അദ്ദേഹത്തിന്റെ ഹൃദയം മെ്രോസ് അബ്ബിയിലും മറ്റുശരീരഭാഗങ്ങഫേംലൈ അബിയിലുമാണത്രേ അടക്കം ചെയ്തത്.
Monday, October 1, 2012

തത്തമ്മതത്തമ്മയെ കുറിച്ച് നമുക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാം.
            ലോകത്താകമാനം ഏതാണ്ട് 370ലധികം ഇനം തത്തകളുണ്ട്.  പ്രധാനമായും  വിത്തുകൾ, ചെറുപഴങ്ങൾ,  ചെറു പ്രാണികൾ, തുടങ്ങിയവ ആഹാരമാക്കുന്ന തത്തകളിൽ ചില ഇനങ്ങൾക്ക് ഏതാണ്ട് 80 വർഷത്തോളം ആയുസ്സണ്ട്. 
                മനുഷ്യനുമായി  പെട്ടെന്ന് ഇണങ്ങുന്ന  തത്തയ്ക്ക്  സമൂഹം എപ്പോഴും നല്ല പരിഗണനയാണ് നൽകിയിട്ടുള്ളത്.  മധുരമീനാക്ഷീദേവിയുടെ തോളത്ത് തത്തമ്മയെ കണ്ടിട്ടില്ലേ.  നെപ്പോളിയനും ആൻഡ്രൂ ജാക്സണും  തത്തമ്മയെ ഓമനിച്ചു വളർത്തിയിരുന്നവരായിരുന്നു. ഏറ്റവും ബുദ്ധിശക്തിയുള്ള പത്ത് ജീവികളിൽ തത്തയെയും ഉൾപ്പെടുത്താം.  സംസാരിക്കാനും  വായിക്കാനും (ഒരു പരിധി വരെ),   വർണ്ണങ്ങളും രൂപങ്ങളും തിരിച്ചറിയാനും  കഴിവ് തത്തയ്ക്കുണ്ട്.  അതുകൊണ്ട് തന്നെ  ചില ഓർക്കെസ്ട്രകളിൽ പരിശീലനം ലഭിച്ച തത്തകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. 
തത്തയെക്കുറിച്ചുള്ള ചില ശാസ്ത്രീയ വിവരങ്ങൾ  ഇതാ...
Binomial Name: Ardea cinerea
Kingdom: Animalia
Phylum: Chordata
Class: Aves
Order: Psittaciformes
Family: Two, Psittacidae (true parrots) and Cacatuidae (cockatoos)
Species: Around 350
Size: 3.5” to 40” (8.7 to 100 cm)
Weight: 0.65 to 1.6 kg
Age: 10 to 75 years (depending on their species)
Diet: Seeds, fruit, buds, nectar and pollen
Natural Habitat: Tropical and subtropical continents
Age of Maturity: 1 to 4 years (depending on their species)
 

Tuesday, May 1, 2012

പരീക്ഷിത്തിന്റെ കഥ


പരീക്ഷിത്തിന്റെ കഥ
        അഭിമന്യുവിന് ഉത്തരയിലുണ്ടായ പുത്രനാണ് പരീക്ഷിത്ത്.  മൃതനായി ജനിച്ച പരീക്ഷിത്തിന് ശ്രീകൃഷ്ണൻ ജീവൻ നൽകിയെന്ന് കഥ.  പരീക്ഷിത്ത് മാദ്രവതി എന്ന രാജകുമാരിയെ വിവാഹം ചെയ്തു.  അതിൽ ജെനമേജയൻ, ശ്രുതസേനൻ, ഉഗ്രസേനൻ, ഭീമസേനൻ എന്നിങ്ങനെ നാലു പുത്രന്മാർ ഉണ്ടായതായി മഹാഭാരതം ആദിപർവ്വം 3,4,5 അദ്ധ്യായങ്ങളിൽ പറയുന്നു. 
        നായാട്ടിൽ അതീവ തത്പരനായിരുന്ന പരീക്ഷിത്ത്, ഒരിക്കൽ മഹാവനത്തിലെ വേട്ടയ്ക്കിടയിൽ ശമീകൻ എന്ന മഹർഷിയുടെ മുന്നിലെത്തി.  ക്ഷീണിച്ച് പരവശനായ പരീക്ഷിത്ത്, മുനിയോട് എന്തോ ചോദിച്ചു.  ധ്യാനത്തിൽ മുഴുകിയിരുന്ന മുനി അത് കേട്ടില്ല.  രാജാവായ തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ തന്നെ അപമാനിക്കങ്കയാണെന്ന് കരുതിയ പരീക്ഷിത്ത്, അടുത്ത് കണ്ട ഒരു ചത്ത പാമ്പിനെ വില്ലിന്റെ അഗ്രം കൊണ്ടെടുത്ത് മുനിയുടെ കഴുത്തിലണിയിച്ചു തിരികെ പോയി.  പുറത്തു പോയിരുന്ന മുനിയുടെ മകൻ ഗവിജാതൻ(ശൃംഗി) തിരികെയെത്തിയപ്പോൾ തന്റെ പിതാവിനെ അപമാനിതനാക്കിയിരിക്കുന്ന കാഴ്ചകണ്ട് കോപാകുലനായ് ഇങ്ങനെ ശപിച്ചു, “എന്റെ പിതാവിന്റെ കഴുത്തിൽ ചത്ത പാമ്പിനെ അണിയിച്ചവൻ ആരായാലും ഇന്നേയ്ക്ക് ഏഴു ദിവസങ്ങൾക്കകം ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് മരിക്കട്ടേ”.  ശാപത്തിനു ശേഷമാണ് താൻ ശപിച്ചത് അതീവ ധാർമ്മികനായ പരീക്ഷിത്തിനെയാണെന്ന് ഗവിജാതൻ മനസ്സിലാക്കുന്നത്.  പരീക്ഷിത്ത് ക്ഷണനേരത്തെ മനസ്സിന്റെ ചാഞ്ചാട്ടത്തിൽ കാട്ടിയ അബദ്ധം ക്ഷമിക്കേണ്ടതായിരുന്നു.  ശാപവിവരം രാജാവിനെ അറിയിക്കുന്നതിനു വേണ്ടി അദ്ദേഹം ഗൗരമുഖനെന്ന മുനികുമാരനെ പരീക്ഷിത്തിന്റെ അടുത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു.  ആദ്യമൊന്ന് പതറിയെങ്കിലും പരീക്ഷിത്ത് ഏതു വിധേനയും ശാപത്തിൽ നിന്ന് രക്ഷനേടാനുള്ള വഴികൾ ആലോചിച്ചു.
        ഗൗരമുഖൻ പോയ ഉടനെ പരീക്ഷിത്ത് രാജപ്രമുഖരുടെ യോഗം വിളിച്ചുകൂട്ടി തക്ഷകനിൽ നിന്ന് രക്ഷനേടാനുള്ള ഉപായങ്ങളെപ്പറ്റി ആലോചിച്ചു.  ഒരു തൂണിന്റെ മുകളിൽ സകല സുരക്ഷയും ഒരുക്കിയ ഒരു മാളിക പണിത് അതിൽ രാജാവിനെ ഏഴുദിവസം സുരക്ഷിതമായി പാർപ്പിക്കാൻ തീരുമാനിച്ചു.  കാറ്റുപോലും കടക്കാത്തത്ര ഭദ്രമായ ആ അറയ്ക്കുള്ളിൽ രാജാവ് ഇരുന്നു. താഴെ വിദഗ്ദ്ധരായ വിഷവൈദ്യന്മാരും മാന്ത്രികവിദ്യകളറിയാവുന്ന ബ്രാഹ്മണന്മാരും തയ്യാറായി നിന്നു.  ആറു ദിവസം കഴിഞ്ഞു.  ഏഴാംദിനം രാവിലെതന്നെ തക്ഷകൻ തന്റെ ദൗത്യനിർവ്വഹണത്തിനായി പുറപ്പെട്ടു.  വഴിയിൽവച്ച് വിഷവൈദ്യത്തിൽ അതീവവിദഗ്ദ്ധനായ കശ്യപമഹർഷിയെ കണ്ടു.  കശ്യപൻ രാജാവിനെ വിഷം തീണ്ടലിൽ നിന്ന് രക്ഷിക്കാൻ പുറപ്പെട്ടതാണ്.  ഇവർ തമ്മിൽ കണ്ടു.  തക്ഷകൻ തന്റെ ദൗത്യം കശ്യപനെ പറഞ്ഞു മനസ്സിലാക്കി തിരികെ അയച്ചു. 
        ഹസ്തിനപുരിയിലെത്തിയ തക്ഷകൻ രാജാവിനായൊരുക്കിയിരിക്കുന്ന സുരക്ഷാപദ്ധതികൾ കണ്ട് അമ്പരന്നു.  വളരെ ആലോചനയ്ക്ക് ശേഷം തക്ഷകൻ ഒരു വഴി കണ്ടെത്തി. തന്റെ ബന്ധുക്കളായ നാഗങ്ങളെ‌യെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങൾ കൊടുത്ത് രാജസന്നിദ്ധിയിലേക്കയച്ചു.  അവർ കൊണ്ടുപോയ പഴങ്ങളിലൊന്നിൽ ഏറ്റവും ചെറിയ ഒരു പുഴുവിന്റെ രൂപത്തിൽ തക്ഷകൻ ഒളിച്ചിരുന്നു.  രാജാവ് ആ പഴം ഭക്ഷിക്കുവാനായി കീറി നോക്കിയപ്പോൾ അതിനുള്ളിൽ ഈ   ചെറിയ പുഴുവിനെ കണ്ടു.  ഉടൻ തന്നെ തക്ഷകൻ തന്റെ ശരിയായ രൂപത്തിലേയ്ക്ക് വളരുകയും പരീക്ഷിത്തിനെ കൊല്ലുകയും ചെയ്തു. 

ഹോമറും ട്രോജനും


ഹോമർ
        രണ്ട് ഗ്രീക്ക് ഇതിഹാസങ്ങളുടെ രചയിതാവാണ് ഹോമർ - ഒഡീസിയും ഇലിയഡും.  പാശ്ചാത്യ സാഹിത്യരംഗത്തെ വളരെയധികം സ്വാധീനിച്ച കൃതികളാണ് ഇവ; കവിയാണ് ഹോമർ.  ക്രിസ്തുവിന് മുൻപ് ഏതാണ്ട് 850 കാലഘട്ടത്തിലാണ്  ഹോമർ ജീവിച്ചിരുന്നതെന്നാണ് അനുമാനം.  പന്ത്രണ്ടാം നൂറ്റാണ്ടിൽ ട്രോജൻയുദ്ധം നടന്ന കാലഘട്ടത്തിനടുത്താണ് ഇദ്ദേഹത്തിന്റെ ജീവിതകാലമെന്നും ഒരു വാദമുണ്ട്.  പകുതിയോളം രചനകൾ ലേഖനങ്ങളും പ്രഭാഷണങ്ങളുമായിരുന്നതിനാൽതന്നെ ഗ്രീസിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ്. 

ട്രോജൻ വൈറസ്
        ഇന്ന് കമ്പ്യൂട്ടറിന്റെ കാലത്ത് കമ്പ്യൂട്ടറിനെ ആക്രമിച്ച് നശിപ്പിക്കുന്ന പ്രോഗ്രാമുകളെ വൈറസ് എന്ന് പറയുന്നു.  പലതരം വൈറസ്സുകൾ ഉണ്ട്.  അതിൽ ഏറ്റവും അപകടകാരിയായ ഒന്നാണ് ട്രോജൻ വൈറസുകൾ.  ഗ്രീക്ക് കഥയിലെന്ന പോലെ തന്നെയാണ് ഇവന്റെ പ്രവർത്തനവും.  പ്രത്യക്ഷത്തിൽ നിരുപദ്രവകരമെന്ന് തോന്നുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് ഉള്ളിൽ ഒളിഞ്ഞിരുന്ന് വരുന്ന വൈറസാണ് ട്രോജൻ വൈറസുകൾ.  ഒരു പാട്ടിന്റെയോ, ഒരു ടെക്സ്റ്റ് ഫയലിന്റെയോ, വീഡിയോയുടെയോ ഒക്കെ ഉള്ളിൽ ഒളിഞ്ഞ് വരുന്ന ഇവൻ നമ്മുടെ കമ്പ്യൂട്ടറിൽ പ്രവേശിച്ചു കഴിഞ്ഞാലുടനെ നശീകരണം തുടങ്ങും.  പ്രോഗ്രാമുകളെ പ്രവർത്തനരഹിതമാക്കുക, പ്രവർത്തനം സാവധാനത്തിലാക്കുക, ഫയലുകൾ നശിപ്പിക്കുക, നമ്മുടെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ഇന്റർനെറ്റ് വഴി ചോർത്തുക തുടങ്ങി പ്രവചനാതീതമായ നാശനഷ്ടങ്ങളാണ് വൈറസുകൾ ഉണ്ടാക്കി വയ്ക്കുന്നത്.  

Sunday, January 1, 2012

ആൽമരം

        ഭാരതത്തിന്റെ ദേശീയ വൃക്ഷമാണ് ആൽമരം. ആൽമരം കേവലം ഒരു സാധാരണ മരം അല്ല. ഭാരതീയർ വളരെ ശ്രേഷ്ഠവും പവിത്രവും ആയി കരുതി പുണ്യവൃക്ഷമായി ആരാധിക്കുന്ന ആലിന് തീർച്ചയായും ആ സ്ഥാനത്തിന് അർഹതയുണ്ട്. പേരാൽ, അരയാൽ, ഇത്തിയാൽ, കല്ലാൽ തുടങ്ങി പലയിനം ആൽമരങ്ങളുണ്ട്. വൃക്ഷരാജൻ എന്നറിയപ്പെടുന്ന ആൽമരത്തിന് 2000 വർഷത്തോളം ആയുസ്സുണ്ടാവുമത്രേ. ആനയുടെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം ആൽമരത്തിന്റെ ഇലയാണത്രേ.
           വളരെയധികം ഓക്സിജൻ ഉത്പാദിപ്പിക്കുന്ന മരമാണ് ആൽമരം. നമ്മുടെ നാട്ടിൽ വഴിവക്കിലൊക്കെ കാണുന്ന വളരെ പഴക്കം ചെന്ന ആൽമരങ്ങളുടെ ചുവടുകൾ സഞ്ചാരികൾക്ക് എന്നും വിശ്രമ സ്ഥലമായിരുന്നു. ആൽമരത്തിന്റെ ചുറ്റിലും നടക്കുന്നതും ആൽച്ചുവട്ടിൽ വിശ്രമുക്കുന്നതു പോലും ആരോഗ്യത്തിന് വളരെ നല്ലതും ഊർജ്ജദായകവും ആണ്. ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ ആലയം ആണ് ആൽമരം എന്ന് സങ്കൽപ്പിച്ചു കൊണ്ട്, ആൽമരം പ്രദക്ഷിണം വയ്ക്കുമ്പോൾ ചൊല്ലുന്ന മന്ത്രം കുഞ്ഞുങ്ങൾക്ക് അറിയില്ലേ…
                  “മൂലതോ ബ്രഹ്മരൂപായ
                   മദ്ധ്യതോ വിഷ്ണുരൂപായ
                  അഗ്രതോ ശിവരൂപായ
                   വൃക്ഷരാജായതേ നമ:”
വൃക്ഷരാജാവായ ആൽമരത്തിന്റെ മൂലസ്ഥാനത്തിൽ ബ്രഹ്മാവും, മദ്ധ്യത്തിൽ മഹാവിഷ്ണുവും അഗ്രത്തിൽ പരമശിവനും സാന്നിദ്ധ്യമുണ്ടത്രേ. ഭഗവത്ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നു “…. വൃക്ഷങ്ങളിൽ ഞാൻ ആൽമരമാണ്…”
                    ശ്രീബുദ്ധന് ജ്ഞാനയോഗം ഉണ്ടായതും അരയാലിന്റെ ചുവട്ടിൽ വച്ചാണല്ലോ. സന്ന്യാസിമാർ തമസ്സ് ചെയ്യാൻ സ്ഥലം കണ്ടെത്തിയിരുന്നതും ആൽമരച്ചുവട്ടിൽ തന്നെ. ഇതെല്ലാം, അവിടെ ഓസ്കിജന്റെ അളവ് മറ്റു മരങ്ങളിൽ നിന്നുള്ളതിനേക്കാൾ അധികമാണെന്നതിന്റെ തെളിവുകളാണ്.
               ലോകത്തെ ഏറ്റവും വലിയ ആൽമരം കൊൽക്കത്തയിലെ ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിലാണ് ഉള്ളത്. 250 വർഷത്തിലധികം പ്രായമുള്ള, ഒന്നര ഹെക്ടർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഈ മരം ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. ഇതൊന്ന് കണ്ടുനോക്കൂ...


നമുക്ക് ഒരു ആൽ മരം വരയ്ക്കാൻ ശ്രമിച്ചാലോ….

വവ്വാലുകൾ....

       ലോകത്താകമാനം ഏതാണ്ട് 1100-ലധികം ഇനത്തിൽ പെട്ട വാവലുകൾ ഉണ്ട്. വാവലുകൾ (വവ്വാലുകൾ) പറക്കാൻ കഴിവുള്ള ഏക സസ്തനിയാണ് (സസ്തനി – mammal – കുഞ്ഞുങ്ങളെ പ്രസവിക്കുകയും മുലയൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി). ശരീരത്തിന് കാഴ്ച്ചയിൽ കുറുക്കനുമായുള്ള സാമ്യം കാരണം പറക്കുന്ന കുറുക്കൻ എന്നും പറയാറുണ്ട്. വാവലുകൾ വലിയ കൂട്ടമായിട്ടാണ് വസിക്കുന്നത്. പലപ്പോഴും വൻ മരങ്ങളിലും ആളൊഴിഞ്ഞ പഴയ കെട്ടിടങ്ങളിലും ഗുഹകളിലും പാലങ്ങക്കൾക്കടിയിലും മറ്റ് നിഗൂഢസ്ഥലങ്ങളല്ലും വസിക്കുന്ന വാവലുകളെക്കുറിച്ച് ചോര കുടിക്കുന്ന വില്ലന്റെ പ്രതിഛായയാണ് ഉള്ളത്. വടക്കൻ - തെക്കൻ അമേരിക്കയിൽ രക്തം പ്രധാന ആഹാരമായ വവ്വാകുകൾ ഉണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയും മനുഷ്യന്റെ തന്നെയും ചോര ഇവൻ കുടിക്കാറുണ്ട്. നമ്മുടെ നാട്ടിൽ ഇവനില്ലാത്ത ഭാഗ്യം തന്നെ. സാധാരണ ഒരു വവ്വാൽ ഒരു വർഷത്തിൽ ഒരു കുഞ്ഞിനെ മാത്രമേ പ്രസവിക്കുകയുള്ളൂ. ഒരു അമ്മ വാവലിന് നൂറുകണക്കിന് വാവലുകൾക്കിടയിൽ നിന്ന് തന്റെ കുഞ്ഞിനെ, അതിന്റെ ഗന്ധവും ശബ്ദവും വഴി കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും. ഘ്രാണശക്തിയിൽ വളരെ മിടുക്കനാണ് വാവൽ. നിലത്തുകൂടി പോകുന്ന ഒരു ചെറിയ വണ്ടിന്റെ കാൽപ്പെരുമാറ്റം പോലും ആറടി അകലത്തു നിന്ന് ഇവന് വ്യക്തമായി കേൾക്കാനാവും. പല സസ്യങ്ങളുടെയും പരാഗണത്തിന് സഹായിക്കുന്നത് വാവലാണ്. Flying fox എന്നറിയപ്പെടുന്ന ഇൻഡോണേഷ്യൻ വവ്വാലുകൾക്ക് അതിന്റെ ചിറകുകൾ വിരിച്ചു പിടിക്കുമ്പോൾ ആറടിയിലധികം വലിപ്പമുണ്ടാവും.
എന്നാൽ ഏറ്റവും സാധാരണമായി കാണാൻ കഴിയുന്ന വവ്വാൽ ഇനങ്ങൾ നമ്മുടെ കൈകൾക്കുള്ളിൽ ഒതുങ്ങുന്നവയാണ്. തായ്‌ലന്റിലെ bumblebee എന്നയിനം വവ്വാലുകൾ ലോകത്തെ തന്നെ ഏറ്റവും ചെറിയ സസ്തനികളാണ്. തണുപ്പ് പ്രദേശങ്ങളിലെ ചിലയിനം വവ്വാലുകൾ മഞ്ഞുകാലത്ത് ചൂടുള്ള മറ്റ് പ്രദേശങ്ങളിലേയ്ക്ക് ചേക്കേറുമ്പോൾ ചിലയിനം വവ്വാലുകൾ നീണ്ട ഉറക്കത്തിലേയ്ക്ക് കടക്കും (hibernation). ഈയസരത്തിൽ അവർ തങ്ങളുടെ ഹൃദയമിടിപ്പ് കുറച്ചുകുറച്ചു കൊണ്ട് മിനിട്ടിൽ 20 തവണ വരെ എത്തിക്കുകയും ഏതാണ്ട് 48 മിനിട്ട് വരെ ശ്വാസം പിടിച്ചു നിർത്താനും ഇവർക്ക് കഴിയുമത്രേ. സാധാരണ അവസ്ഥയിൽ മിനിട്ടിൽ 1000 തവണവരെ ഹൃദയമിടിപ്പുള്ളവനാണ് ഇങ്ങനെയെന്ന് ഓർക്കണം. ഹോണ്ടുറാസിൽ കാണുന്ന മഞ്ഞ മൂക്കും ചുണ്ടുമുള്ള വെളുപ്പൻ വവ്വാലാണത്രേ ഇവന്മാരിൽ സുന്ദരൻ.
പ്രധാനമായി ചെറുപ്രാണികളും കീടങ്ങളും ചെറു പക്ഷികളും പിന്നെ കായ്കനികളും തേനുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം.ശബ്ദതരംഗങ്ങളുടെ സഹായത്തോടെ ഇരതേടുകയും ജലം കണ്ടെത്തുകയും ചെയ്യുന്ന ഇവന്റെ വിരുത് കാണാം…
വവ്വാലും കാക്കയും തമ്മിലുള്ള ഒരു ശണ്ഠ കാണണ്ടേ…
ഇനി ഇവരെ ഒന്ന് വരയ്ക്കാൻ പഠിച്ചാലോ…