(ഈ ഗാനം, 1964-ല്‍ പുറത്തു വന്ന "ഓള്ളത് മതി" എന്ന ചലചിത്രത്തില്‍ ശ്രീ.എല്‍.പി.ആര്‍.വര്‍മ്മ ഈണമിട്ട്, എ.പി.കോമളയും രേണുകയും ചേര്‍ന്ന് ആലപിച്ചിട്ടുണ്ട്.)
ചിത്രശലഭങ്ങള്‍ പ്രകൃതിയിലെ അതിസുന്ദരമായ സൃഷ്ടിയാണ്. അവ ഷഡ്പദങ്ങളാണ്; അതായത് ആറ് കാലുകളുള്ള ജീവികള്‍. പൂമ്പാറ്റകളുടെ അസ്ഥികൂടം അവയുടെ ശരീരത്തിന്റെ പുറമേയാണ് കാണപ്പെടുന്നത്. (ഞണ്ടുകളും, ചിപ്പിയും, ചില തരം ഇഴജന്തുക്കളും പ്രാണികളും ഇത്തരത്തില്‍ പെട്ടവയാണ്).
ചിത്രശലഭങ്ങള്‍ അവയുടെ കാലുകള്‍ കൊണ്ടാണത്രേ രുചി അറിയുന്നത്. ഒരു പൂവില്‍ ചെന്ന് ഇരിക്കുമ്പോള്‍, അവ തങ്ങളുടെ കാലുകള്‍ കൊണ്ട് ആ പൂവ് ഭക്ഷ്യയോഗ്യമാണൊ എന്ന് മനസ്സിലാക്കും. അവയ്ക്ക് കടിച്ച് തിന്നാനും, ചവച്ചരക്കാനും പറ്റിയ വായ ഇല്ല. നാമൊക്കെ ജ്യൂസ് കുടിക്കുന്ന സ്ട്രോ പോലെയുള്ള രൂപത്തിലാണ് അവയുടെ വായ. അതിലൂടെ പൂവിലെ തേനും മറ്റും അവ വലിച്ചു കുടിക്കുന്നു.
ഒരു പൂമ്പാറ്റയുടെ ജനനം (കടപ്പാട് : യൂട്യൂബ്)
തേനീച്ച കഴിഞ്ഞാല്‍, പുഷ്പങ്ങളുടെ പരാഗണം നടത്താന്‍ ഏറ്റവും അധികം സഹായികുന്നത് പൂമ്പാറ്റകളാണ്. ഭൂമിയില്‍ അന്റാര്‍ട്ടിക്ക ഒഴികെ എല്ലായിടത്തും പൂമ്പാറ്റകള്‍ ഉണ്ടത്രേ... ഒരു ഇഞ്ചിന്റെ എട്ടിലൊരംശം മുതല്‍ ഏതാണ്ട് പന്ത്രണ്ട് ഇഞ്ചു വരെ വലിപ്പമുള്ള പൂമ്പാറ്റകള്‍ ഉണ്ട്.