കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Sunday, April 4, 2010

അത്യാഗ്രഹം നല്ലതല്ല ..... ..അനുബന്ധം.....


 അത്യാഗ്രഹം  നല്ലതല്ല ..... .(അനുബന്ധം.....)
നായ എന്നും മനുഷ്യന്റെ സന്തത സഹചാരിയായിരുന്നു. വനവാ‍സിയായിരുന്ന മനുഷ്യന്‍, നദീതടസംസ്കാരത്തിന്റെ വികാസത്തില്‍ ഒപ്പം കൂട്ടിയ മൃഗങ്ങളില്‍ ഒന്നാണല്ലോ നായ. ഭാരതീയ പുരാണത്തില്‍, പാണ്ഡവന്മാരുടെ സ്വര്‍ഗ്ഗാരോഹണസമയത്തു പോലും, എല്ലാ പ്രതിബന്ധങ്ങളിലും അവസാനം വരെ അനുഗമിച്ച നായയെപ്പറ്റി കേട്ടിട്ടില്ലേ.... പുരാതന ഈജിപ്തില്‍ നായയുടെതിനു സമാനമായ തലയോടുകൂടിയ ‘അനുബിസ്’ എന്ന ഒരു ദേവന്‍ ഉണ്ടായിരുന്നത്രേ. പുരാതന ഈജിപ്ഷ്യന്‍ ‘മമ്മി’കളുടെ സംരക്ഷകനായാണ് ഈ ദേവന്‍ അറിയപ്പെട്ടിരുന്നത്

നായ, ചെന്നായയുടെ വംശത്തില്‍ നിന്നുള്ളതാണ്. നായ്ക്കള്‍ ഏതാണ്ട് 800ലധികം തരത്തിലുണ്ട്. ശാസ്ത്രകാരന്മാരുടെ കണക്കനുസരിച്ച് നായ്ക്കള്‍ ഭൂമിയില്‍ വന്നിട്ട് ഏതാണ്ട് 8000 – ലധികം വര്‍ഷങ്ങളായി. മനുഷ്യന്‍ ഏറ്റവും ആദ്യം മെരുക്കിയെടുത്ത മൃഗവും നായ തന്നെ.

ഘ്രാണശേഷിയും, അനുസരണയും, വിശ്വസ്തതയും ആണ് നായ്ക്കളെ വ്യത്യസ്തരാക്കുന്നത്. മനുഷ്യനുള്ളറ്റിന്റെ ഏതാണ്ട് പത്തുലക്ഷം മടങ്ങ് ഘ്രാണശക്തി നായ്ക്കള്‍ക്കുണ്ടത്രേ. ഏതാണ്ട് 15 വര്‍ഷമാണ് നായകളുടെ ആയുസ്സ്. 60-64 ദിവസമാണ് നായയുടെ ഗര്‍ഭകാലം. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു നായ്ക്ക് 42 പല്ലുകള്‍ ഉണ്ടാവും. നല്ല ഓട്ടക്കാരാണ് നായ്ക്കള്‍, ഇതില്‍ വമ്പന്‍, മണിക്കൂടില്‍ 45 മൈല്‍ വരെ വേഗത്തില്‍ ഓടുന്ന ഗ്രേഹൌണ്ട് ഇനത്തില്‍ പെടുന്നവയാണ്.

എല്ലാ കാര്യത്തിനും മനുഷ്യന്റെ കൂട്ടിന് നായ ഉണ്ടായിരുന്നല്ലോ. മനുഷ്യന്‍ ബഹിരാകാശത്ത് യാത്ര നടത്തുന്നതിനു മുന്‍പ്, ഒരു പരീക്ഷണമെന്ന നിലയില്‍ ആദ്യം അയച്ചത് ‘ലെയ്ക്ക’ എന്ന നായയെ ആയിരുന്നു. 1957-ല്‍, റഷ്യയുടെ ബഹിരാകാശ വാഹനമായ സ്പുട്നിക്കില്‍ ബഹിരാകശത്തേക്കു പോയ, ആദ്യത്തെ ജീവജാലമായ ലെയ്ക്ക പക്ഷെ, തന്റെ ജീവന്‍ തന്നെ മനുഷ്യന്റെ ശാസ്ത്ര ജിജ്ഞാസക്കു വേണ്ടി ബലിയര്‍പ്പിച്ചു. ലെയ്ക്കക്ക് ഒരു തിരിച്ചു വരവ് ഇല്ലായിരുന്നു
മിടുക്കന്മാരായ ചില നായ്ക്കുട്ടന്മാരുടെ കുസൃതിത്തരങ്ങൾ ഒന്നു കണ്ടുനോക്കൂ..... 


 ഇനി നമുക്കൊരു നായ്ക്കുട്ടിയെ വരയ്ക്കാൻ പഠിയ്ക്കാം...


എന്റെ പരിമിതമായ വായനയില്‍ നിന്ന് കിട്ടിയ ചില അറിവുകളാണ് ഇവിടെ പറഞ്ഞത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ അറിവുകള്‍ കമന്റിനൊപ്പം ചേര്‍ത്താല്‍ അതൊക്കെ ഈ സമ്പാദ്യപ്പെട്ടിക്ക് മുതല്‍ക്കൂട്ടാകും... എല്ലാപേര്‍ക്കും നന്ദി....