മൃഗങ്ങളില്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍ മുന്നില്‍ പൂച്ച തന്നെയാണ്. കുരങ്ങുകളും, ചിന്‍പന്‍സിയും മാത്രമാണ് പൂച്ചയെക്കാള്‍ മികച്ച IQ പ്രകടിപ്പിക്കുന്നത്. പൂച്ച, അതിന്റെ ചുറ്റുപാടില്‍ നിന്നും, അനുഭവങ്ങളില്‍ നിന്നും, നിരീക്ഷണത്തില്‍ നിന്നുമൊക്കെ പാഠങ്ങളുള്‍ക്കൊള്ളുന്നു. എല്ലാ കാര്യത്തിലും സ്വന്തമായ അഭിപ്രായവും തീരുമാനവും പൂച്ചക്കുണ്ട്. അതിന്റെ ഒരിക്കലും അനുസരിപ്പിക്കാന്‍ പറ്റില്ല, അവന് ബോദ്ധ്യം വന്നാലേ അവന്‍ എന്തും ചെയ്യൂ. ഓര്‍മ്മ ശക്തിയില്‍ നായയെക്കാള്‍ പതിന്മടങ്ങ് മുന്നിലാണത്രേ പൂച്ചകള്‍; അവര്‍ ആവശ്യമുള്ള കാര്യം മാത്രമേ ഓര്‍ത്ത് വയ്ക്കാറുള്ളൂ എന്നതാണ് സത്യം. സിംഹത്തിന്റെയും പുലിയുടെയും ഒക്കെ കുടുംബക്കാരിയാണ് ഈ ഓമനക്കുട്ടി. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും, ഇരപിടിക്കാന്‍ പഠിപ്പിക്കുന്നതും, ആ മുഖഭാവവും ഒക്കെത്തന്നെ സമാനമല്ലേ. നായ എപ്പോഴും നയിക്കപ്പെടാന്‍ ഇഷ്ടപ്പെടുമ്പോള്‍, പൂച്ച സ്വന്തം കാര്യം സ്വയം നോക്കിക്കോളും, കുറച്ച് കുണുങ്ങലും കിന്നാരവും ഒക്കെ ഇഷ്ടപ്പെടുമെങ്കിലും.
ഭൂമിയിൽ ഏതാണ്ട് 33 ഇനം പൂച്ചകൾ ഉണ്ടെന്നാണ് കണക്ക്. 60-65 ദിവസമാണ് പൂച്ചയുടെ പ്രജനന കാലം. മറ്റ് മാംസഭുക്കുകളെപ്പോലെ തന്നെ, പൂച്ചക്കുട്ടികളും ജനിച്ച് ഏതാണ്ട് ഒരാഴ്ച്ച കഴിഞ്ഞാണ് കണ്ണ് തുറക്കുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു പൂച്ചയ്ക്ക് 30 പല്ലുകൾ ഉണ്ടായിരിക്കും - മുകളിലെ നിരയിൽ 16 ഉം, താഴെ 14 ഉം. മനുഷ്യർക്കുള്ളതിനെക്കാൾ 30 കശേരുക്കൾ കൂടുതലുണ്ട് മാർജ്ജാരന്.
ചില സമയം പൂച്ചകൾ വീടിനു ചുറ്റും നിൽക്കുന്ന ചെടികൾ തിന്നുന്നത് കണ്ടിട്ടില്ലേ? ദഹനപ്രക്രിയ സുഗമമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധ ഇവള്‍ക്കുതന്നെ. ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ മൂന്നിലൊന്നും സ്വന്തം ശരീരം വൃത്തിയാക്കാന്‍ പാടുപെടുന്നത് കണ്ടിട്ടില്ലേ ഈ സുന്ദരി. വെള്ളത്തില്‍ ചവിട്ടനുള്ള മടിയും ഈ വൃത്തി കാരണമാണ്. ദിവസത്തില്‍ ഏതാണ്ട് 16 മണിക്കൂറും പൂച്ച ഉറക്കമായിരിക്കും.
സ്റ്റൈലില്‍ വമ്പത്തിയാണ് ഈ സുന്ദരി; കേട്ടിട്ടില്ലേ ക്യാറ്റ് വാക്ക് അഥവാ പൂച്ചനടത്തം. നമ്മുടെ സൌന്ദര്യ മത്സരങ്ങളിലെ സുന്ദരിമാരുടെ നടത്തം ഈ പൂച്ച സുന്ദരിയെ അനുകരിച്ചല്ലേ...
പൂച്ചക്കുഞ്ഞുങ്ങളുടെ കൂട്ടത്തിന് kindle എന്നും, മുതിർന്ന പൂച്ചകളുടെ കൂട്ടത്തിന് clowder എന്നും ആണ് പേര്. പൂച്ചയെ ഇഷ്ടപ്പെടുന്നവരെ Ailurophile എന്നാണ് അറിയപ്പെടുന്നത്..... നമ്മുടെ കൂട്ടത്തിൽ ഒരുപാട് Ailurophiles ഉണ്ടല്ലോ, അല്ലേ....
ഇനി നമുക്ക് ചില കുസൃതിപ്പൂച്ചകളുടെ പ്രകടനങ്ങൾ കാണാം....
ഇനി ഈ പൂച്ചയെ ഒന്ന് വരയ്ക്കാൻ ശ്രമിച്ചാലോ കുഞ്ഞുങ്ങളേ....
അയ്യോ, പാവം ഈച്ചയെ വിട്ടുപോയി, അല്ലേ? സാരമില്ല.... നമ്മുടെ വീട്ടിൽ കാണുന്ന സാധാരണ ഈച്ച ഒരു ഷഡ്പദം ആണ് (6 കാലുകൾ ഉള്ളത്). ചിത്രശലഭങ്ങളുടെതു പോലെയുള്ള ജീവിത ചക്രമാണ് ഈച്ചയ്ക്കുള്ളത്... സാധാരണ ഒരു ഈച്ചയുടെ ജീവിതകാലം 15-25 ദിവസങ്ങളാണ്. അതിന്റെ കണ്ണുകൾ കണ്ടിട്ടില്ലേ, അതിന് 360 ഡിഗ്രി ചുറ്റുവട്ടത്തെ കാഴ്ച്ചകൾ കാണാം. പ്രത്യേകിച്ച് ഒരു ഗുണവും ഈച്ചയെക്കൊണ്ട് ഇല്ല. ഏതാണ്ട് നൂറിലധികം അസുഖങ്ങൾ പരത്തുന്നത് ഈച്ച തന്നെ....
പരമ വൃത്തിക്കാരനായ പൂച്ചയും ഈ ഈച്ചയും തമ്മിൽ എങ്ങനെ ചങ്ങാതിമാരായെന്നത് ഒരു കഥ പോലെ തന്നെ ഉത്തരമില്ലാത്ത ചോദ്യം തന്നെ, അല്ലേ....
എന്തായാലും ഒരു ഈച്ചയുടെ ഒരു ദിവസം എങ്ങനെയാണന്നും ഒന്നു കാണാം.....
പരമ വൃത്തിക്കാരനായ പൂച്ചയും ഈ ഈച്ചയും തമ്മിൽ എങ്ങനെ ചങ്ങാതിമാരായെന്നത് ഒരു കഥ പോലെ തന്നെ ഉത്തരമില്ലാത്ത ചോദ്യം തന്നെ, അല്ലേ....
എന്തായാലും ഒരു ഈച്ചയുടെ ഒരു ദിവസം എങ്ങനെയാണന്നും ഒന്നു കാണാം.....