ഹോമർ
രണ്ട് ഗ്രീക്ക് ഇതിഹാസങ്ങളുടെ രചയിതാവാണ് ഹോമർ - ഒഡീസിയും ഇലിയഡും. പാശ്ചാത്യ സാഹിത്യരംഗത്തെ വളരെയധികം സ്വാധീനിച്ച കൃതികളാണ് ഇവ; കവിയാണ് ഹോമർ. ക്രിസ്തുവിന് മുൻപ് ഏതാണ്ട് 850 കാലഘട്ടത്തിലാണ് ഹോമർ ജീവിച്ചിരുന്നതെന്നാണ് അനുമാനം. പന്ത്രണ്ടാം നൂറ്റാണ്ടിൽ ട്രോജൻയുദ്ധം നടന്ന കാലഘട്ടത്തിനടുത്താണ് ഇദ്ദേഹത്തിന്റെ ജീവിതകാലമെന്നും ഒരു വാദമുണ്ട്. പകുതിയോളം രചനകൾ ലേഖനങ്ങളും പ്രഭാഷണങ്ങളുമായിരുന്നതിനാൽതന്നെ ഗ്രീസിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ്.
ട്രോജൻ വൈറസ്
ഇന്ന് കമ്പ്യൂട്ടറിന്റെ കാലത്ത് കമ്പ്യൂട്ടറിനെ ആക്രമിച്ച് നശിപ്പിക്കുന്ന പ്രോഗ്രാമുകളെ വൈറസ് എന്ന് പറയുന്നു. പലതരം വൈറസ്സുകൾ ഉണ്ട്. അതിൽ ഏറ്റവും അപകടകാരിയായ ഒന്നാണ് ട്രോജൻ വൈറസുകൾ. ഗ്രീക്ക് കഥയിലെന്ന പോലെ തന്നെയാണ് ഇവന്റെ പ്രവർത്തനവും. പ്രത്യക്ഷത്തിൽ നിരുപദ്രവകരമെന്ന് തോന്നുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് ഉള്ളിൽ ഒളിഞ്ഞിരുന്ന് വരുന്ന വൈറസാണ് ട്രോജൻ വൈറസുകൾ. ഒരു പാട്ടിന്റെയോ, ഒരു ടെക്സ്റ്റ് ഫയലിന്റെയോ, വീഡിയോയുടെയോ ഒക്കെ ഉള്ളിൽ ഒളിഞ്ഞ് വരുന്ന ഇവൻ നമ്മുടെ കമ്പ്യൂട്ടറിൽ പ്രവേശിച്ചു കഴിഞ്ഞാലുടനെ നശീകരണം തുടങ്ങും. പ്രോഗ്രാമുകളെ പ്രവർത്തനരഹിതമാക്കുക, പ്രവർത്തനം സാവധാനത്തിലാക്കുക, ഫയലുകൾ നശിപ്പിക്കുക, നമ്മുടെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ഇന്റർനെറ്റ് വഴി ചോർത്തുക തുടങ്ങി പ്രവചനാതീതമായ നാശനഷ്ടങ്ങളാണ് വൈറസുകൾ ഉണ്ടാക്കി വയ്ക്കുന്നത്.